തിരുവനന്തപുരം: ലെെഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.ബി.ഐ വന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷമെന്ന് കോടിയേരി പറഞ്ഞു. കോൺഗ്രസ് എം.എൽ.എ കത്ത് നൽകിയപ്പോൾ കേസെടുത്തത് അസാധാരണ നടപടിയാണ്. കേസിൽ പുകമറ സൃഷ്ടിക്കാൻ വ്യാപക ശ്രമം നടക്കുന്നുവെന്നും അതിൻറെ ഭാഗമാണ് സി.ബി.ഐ അന്വേഷണമെന്നും കോടിയേരി ആരോപിച്ചു.
സംസ്ഥാന സർക്കാരിനെ മറികടന്നുകൊണ്ടുള്ള ഇടപെടലാണ് സി.ബി.ഐയിൽ നിന്നുണ്ടായത്. സി.ബി.ഐ മറ്റു പല സംസ്ഥാനങ്ങളിലും ഇടപ്പെടൽ നടത്തുന്നതു പോലെ കേരളത്തിലും ഇടപ്പെടുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ചില കേസുകൾ സി.ബി.ഐ അന്വേഷിക്കുന്നതും അന്വേഷിക്കാതിരിക്കുന്നതും കോടിയേരി കുറ്റപ്പെടുത്തി . ഏത് ഏജൻസി വന്നാലും ബി.ജെ.പിക്ക് മുന്നിൽ ഇടതുമുന്നണി കീഴടങ്ങില്ലെന്നും സി.ബി.ഐ അന്വേഷണം രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും കോടിയേരി പറഞ്ഞു. അതേസമയം മകനെതിരായ ഇ.ഡി അന്വേഷണത്തിൽ ഇടപെടില്ലെന്നും കോടിയേരി
വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |