ന്യൂഡൽഹി: കർഷക ബില്ലുകൾക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിന് രാജ്യവ്യാപകമായി നല്ല പ്രതികരണം ലഭിച്ച സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ സമരപരിപാടികൾ ആവിഷ്‌കരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു.
തിങ്കളാഴ്ച പി.സി.സികളുടെ നേതൃത്വത്തിൽ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധ ധർണ നടത്തും. കൂടാതെ ഗവർണർമാർ മുഖേന രാഷ്‌ട്രപതിക്ക് നിവേദനം സമർപ്പിക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. ഒക്ടോബർ 2നു ജില്ലാ തലങ്ങളിലും നിയോജക മണ്ഡലങ്ങളിലും ഒക്ടോബർ 10 നു സംസ്ഥാന തലങ്ങളിലും കർഷക സമ്മേളനങ്ങൾ സംഘടിപ്പിക്കും. ഒരുമാസം കൊണ്ട് രണ്ടു കോടി കർഷകരുടെ ഒപ്പു ശേഖരിച്ചു കരിനിയമങ്ങൾക്കെതിരെ രാഷ്‌ട്രപതിക്ക് നിവേദനം നൽകും. കർഷകരെ കുത്തക മുതലാളിമാർക്ക് കുരുതി കൊടുക്കുന്ന കരി നിയമങ്ങൾ പിൻവലിക്കുന്നത് വരെ കർഷകരോടൊപ്പം കോൺഗ്രസ് പാർട്ടി പോരാടുമെന്നും വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |