തിരുവനന്തപുരം: യൂട്യൂബിലെ സ്ത്രീകളെ അധിക്ഷേപിക്കുകയും അങ്ങേയറ്റം മോശമായ പദങ്ങൾ അവർക്കെതിരെ ഉപയോഗിക്കുകയും ചെയ്ത വെള്ളായണി സ്വദേശി വിജയ് പി. നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് കണ്ടെത്തൽ. വ്യാജ യോഗ്യത കാട്ടി സൈക്കോളജിസ്റ്റ് എന്ന പേരുപയോഗിച്ച് തട്ടിപ്പ് നടത്തുന്നതിനെതിരെ ഇന്ത്യൻ അസോസിയേഷൻ ഒഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഇയാൾക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വിശ്വാസ്യത നേടാനായി ഇയാൾ തനിക്ക് ക്ലിനിക്കൽ സൈക്കോളജിയിൽ ഡോക്ടറേറ്റ് ഉണ്ടെന്ന് അവകാശപ്പെടുകയായിരുന്നു എന്നാണ് നിഗമനം. വിജയ് പി. നായർക്ക് പി.എച്ച്.ഡി നൽകിയെന്ന് പറയപ്പെടുന്ന സർവകലാശാലയ്ക്ക് യാതൊരു അംഗീകാരവുമില്ലെന്നും കണ്ടത്തലുണ്ട്. ചെന്നൈയിലെ 'ഗ്ലോബല്‍ ഹ്യൂമന്‍ പീസ് യൂണിവേഴ്സിറ്റി' എന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുമാണ് നിന്നാണ് തനിക്ക് പി.എച്ച്.ഡി ലഭിച്ചതെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്.
ഇവിടെ നിന്നും താൻ പി.എച്ച്.ഡി സ്വീകരിക്കുന്നതായി കാണിക്കുന്നചിത്രങ്ങളും ഇയാൾ പങ്കുവച്ചിരുന്നു. എന്നാൽ ചെന്നൈയിലോ സമീപ പ്രദേശങ്ങളിലോ ഇങ്ങനെയൊരു സർവകലാശാല നിലവിലില്ല. സര്‍വകലാശാലയുടേതായി കാണാനാകുന്ന വെബ് സൈറ്റില്‍, സ്ഥാപനത്തിന് കേന്ദ്ര വിദ്യാഭ്യസ വകുപ്പിന്റെയോ, യു.ജി.സിയുടെയോ അനുമതി ലഭിച്ചിട്ടുള്ളതിനെ കുറിച്ചുള്ള വിവരങ്ങളുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |