ഷാർജ: ഐ.പി.എല്ലിലെ ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് കിംഗ്‌സ് ഇലവൻ പഞ്ചാബിനെ ബാറ്റിംഗിനയച്ചു. കഴിഞ്ഞ മത്സരങ്ങളിൽ രണ്ടു ടീമുകളും 200 മുകളിൽ സ്‌കോർ ചെയ്ത് ജയിച്ച ടീമുകളാണ് ഇന്ന് ഏറ്റുമുട്ടുന്നത്.അതിനാൽ മത്സരം തീപാറുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. കഴിഞ്ഞമത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ ഇതേ വേദിയിൽ 16 റൺസിനാണ് രാജസ്ഥാൻ തോൽപ്പിച്ചത്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ 97 റൺസിന്റെ വിജയവുമായാണ് പഞ്ചാബ് എത്തുന്നത്.
കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ ക്യാപ്ടൻ കെ.എൽ രാഹുലിലാണ് പഞ്ചാബിന്റെ പ്രതീക്ഷ.
മറുവശത്ത് സഞ്ജു സാംസന്റെ ബാറ്റിങ്ങും ക്യാപ്ടൻ സ്റ്റീവ് സ്മിത്തിന്റെ ഫോമും രാജസ്ഥാന് പ്രതീക്ഷ നൽകുന്നതാണ്. ജോസ് ബട്ട്ലർ മടങ്ങിവരുന്നതും പ്രതീക്ഷ നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |