പട്ന:ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നേതൃത്വം നൽകുന്ന ജനതാദളിലേക്ക് (യു) മടങ്ങുകയാണെന്ന അഭ്യൂഹങ്ങൾ തള്ളി ശരത് യാദവിന്റെ ലോക്താന്ത്രിക് ജനതാദൾ.
നിയമസഭ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ഇന്നലെ ഡൽഹിയിൽ ചേർന്ന പാർട്ടി യോഗത്തിന് ശേഷം നേതാക്കൾ വ്യക്തമാക്കി.
ആശുപത്രിയിൽ ചികിത്സയിലായതിനാൽ ശരത് യാദവ് യോഗത്തിനെത്തിയിരുന്നില്ല അസുഖബാധിതനായ ശരത് യാദവിന്റെ ആരോഗ്യനില സംബന്ധിച്ച് നിതീഷ് കുമാർ വിവരങ്ങൾ ആരായുകയും, ജെ.ഡി.യു നേതാക്കൾ നിരന്തരം ബന്ധപ്പെടുകയും ചെയ്തതോടെയാണ് യാദവ് പഴയ തട്ടകത്തിലേക്ക് മടങ്ങുമെന്ന് വ്യാപക പ്രചാരണങ്ങൾ ഉയർന്നത്. മഹാസഖ്യത്തിൽ തങ്ങൾക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന പരാതി പാർട്ടി വൃത്തങ്ങളിൽ നിന്നും ഉയർന്നതും ഇൗ വാദങ്ങൾക്ക് ശക്തി പകർന്നു.
മുൻ ഡി.ജി.പി
ജെ.ഡി.യുവിൽ
മുൻ ബിഹാർ ഡി.ജി.പി ഗുപ്തേശ്വർ പാണ്ഡെ ജനതാ ദൾ യുവിൽ ചേർന്നു. ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിന്റെ വസതിയിൽ വച്ചായിരുന്നു പാർട്ടി പ്രവേശനം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കാനാണ് പാണ്ഡെ സർവീസിൽ നിന്ന് സ്വമേധയാ രാജിവച്ചതെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |