തിരൂർ: തിരൂരിൽ ഓടിക്കൊണ്ടിരുന്ന കാർ അഗ്നിക്കിരയായി. കാറിനകത്ത് ചെറിയ രീതിയിൽ ഉയർന്നു വന്ന പുക പൊടിപടലമാണെ
ന്ന് കരുതി ഓടിച്ചിരുന്നയാൾ അവഗണിച്ചെങ്കിലും അഗ്നിനാളങ്ങൾ കണ്ടതോടെ പെട്ടെന്നു നിറുത്തി കാറിൽ നിന്നും പുറത്തേക്കോടി. മാറി നിന്നതും കാർ അഗ്നിഗോളമായി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചപ്പോഴേക്കും കാർ നശിച്ചിരുന്നു. തിരൂരി
ൽ ഇന്നലെ രാവിലെയാണ് ഓടിക്കൊണ്ടിരുന്നകാറിനു തീപിടിച്ചത്. തെക്കുമുറി സ്വ
ദേശി മുഹമ്മദ് സുഹൈൽ ഓടിച്ച കാറാണ് കത്തിനശിച്ചത്. വർക്ക്‌ഷോപ്പിൽ നി
ന്നും കാറോടിച്ചു വരുമ്പോൾ ഡാഷ് ബോർഡിന്റെ അടിയിൽ നിന്നും പുക ഉയരുന്ന
ത് കണ്ടു. പൊടിപറക്കുകയാണെന്ന് ആദ്യം തോന്നി. തുടർന്ന് തീ കണ്ടതോടെ കാർ നിറുത്തുകയായിരുന്നു. എ.സി ഓൺചെയ്തിരുന്നതായി മുഹമ്മദ് സുഹൈൽ പറഞ്ഞു. നാട്ടുകാരും ഫയർഫോഴ്സ് യൂണിറ്റുമാണ് തീയണച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |