അഞ്ചൽ: പട്ടികജാതിക്കാരനെ മർദ്ദിച്ച കേസുമായി ബന്ധപ്പെട്ട് സി.പി.ഐ ജില്ലാ കമ്മിറ്റി അംഗവും ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ.സി. ജോസിനെ പൊലീസ് അറസ്റ്റു ചെയ്തു. പുനലൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മർദ്ദിച്ച് മുറിവേൽപ്പിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തെന്ന് കാട്ടി പൊടിയാട്ടുവിള കുരുവിക്കുന്ന് കോളനിയിൽ സന്തോഷ് ഭവനിൽ തമ്പി നൽകിയ പരാതിയിലാണ് അറസ്റ്റ്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |