ന്യൂഡൽഹി: പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി. ബൈക്ക് മെക്കാനിക്ക് ഗയപ്രസാദാണ് (42) രാഹുൽ ചൗഹാൻ (40 ) എന്നയാളെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ജൂലായ് 13ന് ഡൽഹിയിലെ ആർകെ പുരത്താണ് ഞെട്ടിക്കുന്ന സംഭവം.
മെക്കാനിക്കായ ഗയപ്രസാദ് രാഹുലിനോടും സുഹൃത്തുക്കളോടും കാർ മാറ്റി പാർക്ക് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ മോശമായി പെരുമാറിയതിലുള്ള വൈരാഗ്യമാണ് കുറ്റകൃത്യത്തിന് കാരണമായത്. മുഖത്തിനും നെഞ്ചിലും സാരമായി പൊള്ളലേറ്റ രാഹുൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |