SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.24 PM IST

അതിർത്തിയിൽ പാക് വെടിവയ്പ്: തിരിച്ചടിച്ച് സേന

Increase Font Size Decrease Font Size Print Page
army

ശ്രീനഗർ: കാശ്‌മീർ അതിർത്തിയിൽ വെടിനിറുത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം വ്യാപക ഷെല്ലാക്രമണവും വെടിവയ്‌പും നടത്തിയെന്ന് റിപ്പോർട്ട്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതായും ആൾ നാശമില്ലെന്നും പ്രതിരോധ വക്താവ് അറിയിച്ചു.

പുലർച്ചെ 4.30 ഓടെയാണ് പാക് സൈന്യം മാൻകോട്ട് സെക്ടറിലെ നിയന്ത്രണ രേഖയിൽ മോർട്ടാറുകൾ ഉപയോഗിച്ച് വ്യാപക ഷെല്ലാക്രമണം നടത്തിയത്. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടി വച്ചതായും സേനാവൃത്തങ്ങൾ വ്യക്തമാക്കി.

പാകിസ്ഥാൻ സൈന്യം ഈ മാസം 45 തവണ വെടിനിറുത്തൽ ലംഘിച്ചുവെന്നാണ് റിപ്പോർട്ട്.

രണ്ടാഴ്ച മുമ്പ് രാജൗരി ജില്ലയിലെ സുന്ദർബാനി സെക്ടറിലെ നിയന്ത്രണ രേഖയിലും പാക് സൈന്യം മോർട്ടാർ ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തിയിരുന്നു. ഒരു സൈനികൻ വീരമൃത്യുവരിക്കുകയും സൈനിക ഓഫീസർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെപ്തംബർ രണ്ടിന്, രാജൗരിയിലെ കെറി സെക്ടറിൽ പാക് സൈന്യം നടത്തിയ വെടിവയ്പിലും ഒരു ജവാന്റെ ജീവൻ നഷ്ടമായിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY