ചെന്നൈ: നടൻ സൂര്യയുടെ ഓഫീസിന് വ്യാജ ബോംബ് ഭീഷണി. ആൽവാർ പേട്ടിലെ സൂര്യയുടെ ഓഫീസ് കെട്ടിടത്തിൽ ബോംബ് വച്ചതായാണ് പൊലീസ് സ്റ്റേഷനിലേക്ക് ഫോൺവിളിയെത്തിയത്. എന്നാൽ, ആഴ്ചകൾക്ക് മുമ്പ് സൂര്യയുടെ ഓഫീസ് കെട്ടിടം അഡയാറിലേക്ക് മാറ്റിയിരുന്നു. സന്ദേശം ലഭിച്ചയുടൻ പൊലീസും ബോംബ് സ്ക്വാഡും ഓഫീസിലെത്തി പരിശോധന നടത്തിയപ്പോഴാണ് ഭീഷണി വ്യാജമാണെന്ന് വ്യക്തമായത്. ഫോൺ വിളിച്ചയാളെ കണ്ടെത്താൻ ശ്രമം തുടങ്ങി. നേരത്തേ രജനീകാന്ത്, വിജയ്, അജിത് എന്നീ താരങ്ങളുടെ വീടുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം പൊലീസിന് ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |