മലപ്പുറം: ജില്ലയിൽ കൊവിഡ് രോഗബാധിതരായവരുടെ എണ്ണം ആദ്യമായി ആയിരം കവിഞ്ഞു. 1,040 പേർക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരുജില്ലയിൽ ഒരൊറ്റദിവസം രോഗികളുടെ എണ്ണം ആയിരം തൊടുന്നത്. ജില്ലയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വർദ്ധനവിന് തുടർച്ചയായാണ് പ്രതിദിന രോഗബാധിതർ 1,000 കവിഞ്ഞത്. ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് ജില്ലയിലേത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും ഇതര സർക്കാർ വകുപ്പുകളും ചേർന്ന് നടത്തുന്ന രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ സമ്പർക്കത്തിലൂടെ വൈറസ് ബാധിച്ചവരാണ് കൂടുതൽ. 970 പേർക്കാണ് നേരിട്ടുള്ള സമ്പർക്കത്തിലൂടെ വൈറസ് ബാധയുണ്ടായത്. ഉറവിടമറിയാതെ 54 പേർക്കും നാല് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായവരിൽ അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ഏഴ് പേർ വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. അതേസമയം 525 പേർ വിദഗ്ദ്ധ ചികിത്സക്ക് ശേഷം ജില്ലയിൽ ഇന്നലെ രോഗമുക്തരായി. .
38,537 പേർ നിരീക്ഷണത്തിൽ
38,537 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.
5,261 പേരാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |