SignIn
Kerala Kaumudi Online
Thursday, 17 September 2026 10.54 PM IST

അഭയ കേസിൽ വിചാരണ നീട്ടികൊണ്ട് പോകാനില്ലെന്ന് സി ബി ഐ; ഹൈക്കോടതി ഉത്തരവ് ചൊവാഴ്ച

abhaya-case

കൊച്ചി: അഭയ കേസിൽ വിചാരണ നീട്ടികൊണ്ട് പോകാൻ ആകില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. വിചാരണ നീട്ടണമെന്നാവശ്യപ്പെട്ടുളള പ്രതികളുടെ ഹർജിയിൽ ആണ് സി.ബി.ഐ നിലപാടറിയിച്ചത്. 27വർഷം പഴക്കമുളള കേസ് ആണ് ഇത്. കൊവിഡ് സാഹചര്യം കാരണമാക്കി വിചാരണ നിർത്തരുതെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചത്.

അഭയ കേസിൽ വിചാരണ നടന്നേ മതിയാകൂ എന്നാണ് കോടതിയുടേയും നിലപാട്. കാലത്തിന് ഒപ്പം മാറാൻ തയ്യാറാകണം എന്നും കോടതി പറഞ്ഞു. ഹർജിയിൽ പ്രതിഭാഗത്തിന്റെ ഭാഗം കൂടി കേട്ട് ചൊവ്വാഴ്ച വിധി പ്രസ്താവിക്കും. അതുവരെ വിചാരണ നടപടികൾ പാടില്ലെന്നും കോടതി വ്യക്തമാക്കി. പ്രായമായ അഭിഭാഷകർക്ക് വീഡിയോ കോൺഫറൻസ് വഴി വിചാരണക്ക് സൗകര്യം ഒരുക്കാം. അതിന്റെ ചെലവ് ഏറ്റെടുക്കാമെന്നും സി.ബി.ഐ കോടതിയിൽ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, ABHAYA CASE, CBI, HIGHCOURT KERALA, KERALA POLICE, CATHOLIC CHURCHS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY