ന്യൂഡൽഹി: മണാലിയെയും ലഡാക്കിലെ ലേ താഴ്‌വരയെയും ബന്ധിപ്പിക്കുന്ന 9.2 കിലോമീറ്റർ ദൈർഘ്യമുള്ള അടൽ തുരങ്കം നാളെ രാവിലെ 10ന് റോഹ്‌താംഗിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. മഞ്ഞുവീഴ്‌ച മൂലം ആറുമാസം മാത്രം തുറക്കുന്ന റോഹ്‌താംഗ് ചുരം റോഡിലെ യാത്രാ ബുദ്ധിമുട്ടിന് ഇതോടെ ശാശ്വത പരിഹാരമാകും. മണാലി-ലേ റോഡ് ദൂരം 45 കിലോമീറ്ററും യാത്രാ സമയം 45 മണിക്കൂറും കുറയും.
ലോകത്തെ ഏറ്റവും നീളം കൂടിയ ഹൈവേ ടണൽ എന്ന ബഹുമതിയുള്ള അടൽ തുരങ്കം നിർമ്മിച്ചത് ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ്. നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ചീഫ് എൻജിനീയർ കണ്ണൂർ സ്വദേശി കെ.പി. പുരുഷോത്തമനിലൂടെ മലയാളികൾക്കും ഇത് അഭിമാനമുഹൂർത്തം.
മണാലിയിലെ ദക്ഷിണ പോർട്ടലിൽ ഉദ്ഘാടനത്തിന് ശേഷം ലഹൗൾ സ്പിറ്റിയിലെ സിസുവിലും സോളാങ്ങ് താഴ്വരയിലും നടക്കുന്ന പൊതു പരിപാടികളിൽ പ്രധാനമന്ത്റി പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |