തിരുവനന്തപുരം: കേരളത്തിൽ രജിസ്റ്റർ ചെയ്‌ത ചിട്ടികളുടെ കുടിശിക ഫീസ് അടയ്ക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടിയെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കൊവിഡ് പശ്‌ചാത്തലത്തിൽ നേരത്തേ, സെപ്‌തംബർ 30വരെ കാലാവധി നീട്ടിയിരുന്നെങ്കിലും സ്വകാര്യ ചിട്ടിക്കമ്പനികൾ ഇതുവരെ പൂർണതോതിൽ പ്രവർത്തിച്ച് തുടങ്ങിയിട്ടില്ല. പലയിടങ്ങളിലും കൊവിഡ് നിയന്ത്രണങ്ങളും നിലനിൽക്കുന്നതിനാൽ കാലാവധി ഇനിയും നീട്ടണമെന്ന നിവേദനങ്ങൾ പരിഗണിച്ചാണ്, ഡിസംബർ 31വരെ ദീർഘിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |