സിയോൾ: ലോകത്തെ മുഴുവൻ ആശങ്കയിലാക്കിയ കൊവിഡ് വെെറസ് ഇതു വരെ ഉത്തര കൊറിയയിൽ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ഭരണാധികാരി കിം ജോങ് ഉൻ. രാജ്യത്തെ ഒരു പൗരന് പോലും ഇത് വരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് കിം പറഞ്ഞു. ഉത്തര കൊറിയയിൽ നടന്ന ഒരു സെെനിക പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കിം ജോങ് ഉൻ.
ഉത്തര കൊറിയയില്‍ ഒരു കൊവിഡ് കേസുപോലുമില്ലെന്ന കിമ്മിന്റെ വാദം നേരത്തെ തന്നെ ആഗോളതല വിദഗ്ദ്ധർ തള്ളിയിരുന്നു. രാജ്യത്ത് വലിയ രീതിയില്‍ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കാമെന്നാണ് ഉത്തര കൊറിയയ്ക്ക് പുറത്തുള്ള ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. അടിസ്ഥാന ആരോഗ്യ സംവിധാനങ്ങളിലെ പോരായ്മകളും മരുന്നുകളുടെ ലഭ്യതക്കുറവും ഉത്തര കൊറിയയിലുണ്ടാവാമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. ലോക്ക്ഡൗണ്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ടാവാമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.
ചെെനയിലെ വുഹാനിൽ കൊവിഡ് പൊട്ടിപുറപ്പെട്ടതിന് പിന്നാലെ ഉത്തര കൊറിയ തങ്ങളുടെ അതിർത്തി പൂർണമായും അടച്ചുപൂട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |