തിരുവനന്തപുരം: അശ്ലീല യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്‌മിയും സുഹൃത്തുക്കളും നൽകിയ ജാമ്യാപേക്ഷയിൽ വമ്പൻ ട്വിസ്റ്റ്. തങ്ങൾക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങളൊന്നും നിലനിൽക്കില്ലെന്നും വിജയ് പി നായർ ക്ഷണിച്ചിട്ടാണ് അദ്ദേഹം താമസിച്ചിരുന്ന ലോഡ്‌ജിലേക്ക് പോയതെന്നും ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി അറയ്‌ക്കൽ എന്നിവർ കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ പറയുന്നു.
വിജ്‌യ് പി നായർ വീഡിയോ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ തയാറാകാത്തതിനാലാണ‌് ഒത്തുതീർപ്പു ചർച്ചയ്ക്കായി പോയത്. എന്നാൽ വിജയ് പി നായർ പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്നാണ് ഭാഗ്യലക്ഷ്മിയും സംഘവും ഹർജിയിൽ പറയുന്നത്. പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും, അത് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാൽ അറസ്റ്റ് തടയണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.
ജാമ്യാപേക്ഷ കഴിഞ്ഞ ആഴ്‌ച തളളിയതിനു പിന്നാലെ മൂവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എന്നാൽ ഇവർ എവിടെയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റ് ഉടൻ വേണ്ടെന്ന തീരുമാനത്തെ തുടർന്ന് മറ്റ് നടപടികൾ ഒഴിവാക്കുകയായിരുന്നു. ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകൾ മാറ്റുന്നതും പരിഗണിക്കുന്നുണ്ട്. ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |