തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിൽ ഇന്ന് 777 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 680 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 24 ആരോഗ്യപ്രവർത്തകരാണുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 815 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായതായും അദ്ദേഹം പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |