തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി കൊവിഡ് രോഗവ്യാപനം കുറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിൽ ഇന്ന് 679 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 350 പേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 15 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 775 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായിയെന്നതും ഏറെ ആശ്വാസകരമാണ്.
തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വ്യാപനം കുത്തനെ കുറയുമ്പോൾ കോഴിക്കോട് ജില്ലയിൽ രോഗവ്യാപനം അതിര്കടക്കുകയാണ്. കോഴിക്കോട് ഇന്നും ആയിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. 1264 പേർക്കാണ് ഇവിടെ കൊവിഡ് പോസിറ്റീവായത്. ഇതിൽ 1195 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എട്ട് ആരോഗ്യപ്രവർത്തകർക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇന്ന് 685 പേർ മാത്രമാണ് ജില്ലയിൽ രോഗമുക്തി നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |