വാഷിംഗ്ടൺ: അമേരിക്കയിലെ തന്റെ വോട്ടർമാർക്ക് നവരാത്രി ആശംസകളറിയിച്ച് ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ജോ ബെെഡൻ. തിന്മയ്ക്കെതിരായ നന്മയുടെ വിജയം വീണ്ടും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയാണ് ബെെഡൻ ഹിന്ദു ഉത്സവമായ നവരാത്രിക്ക് ആശംസകളറിയിച്ചത്.
"ഹിന്ദു ഉത്സവമായ നവരാത്രി ആരംഭിക്കുമ്പോൾ യുഎസിലും ലോകമെമ്പാടുമുള്ള എല്ലാവർക്കും ഞങ്ങൾ ആശംസകൾ അറിയിക്കുന്നു. തിന്മയുടെ മേൽ നന്മ വീണ്ടും വിജയിക്കട്ടെ. ഇതിനൊപ്പം പുതിയ ഒരു തുടക്കത്തിനും എല്ലാവർക്കും അവസരമൊരുങ്ങും." ജോ ബെെഡൻ ട്വീറ്റ് ചെയ്തു.
As the Hindu festival of Navratri begins, Jill and I send our best wishes to all those celebrating in the U.S. and around the world. May good once again triumph over evil — and usher in new beginnings and opportunity for all.
— Joe Biden (@JoeBiden) October 17, 2020
അമേരിക്കയിലെ രണ്ടാമത്തെ വലിയ കുടിയേറ്റ വിഭാഗമാണ് ഇന്ത്യൻ വംശജരായ അമേരിക്കൻസ്. എന്നാൽ നവംബർ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ ഇന്ത്യൻ വംശജർ ഒരു ശതമാനത്തിൽ താഴെമാത്രമാണുള്ളത്. കടുത്ത തിരഞ്ഞെടുപ്പ് മത്സരം നടക്കുന്നതിനാൽ തന്നെ ഇന്ത്യൻ വംശജരുടെ വോട്ട് ഏറെ നിർണായകമാകും. ഇരു നേതാക്കൾക്കും അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിൽ വലിയ സ്വാധീനമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |