തിരുവനന്തപുരം: ഏറെ കാലമായുളള ആവശ്യത്തിന് ഒടുവിൽ സംസ്ഥാനത്ത് മുന്നാക്ക സംവരണം യാഥാർത്ഥ്യമാവുന്നു. ഇതിനായി സർവീസ് ചട്ടം ഭേഗഗതി ചെയ്‌ത പി.എസ്.സി നടപടിക്ക് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് പത്ത് ശതമാനം സംവരണമെന്നത് ഇടതു മുന്നണി പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു.
മുന്നാക്ക സംവരണം നടപ്പാക്കാൻ നേരത്തെ തീരുമാനമെടുത്തെങ്കിലും യാഥാർത്ഥ്യമാവാൻ സർവീസ് ചട്ട ഭേദഗതി കൂടി വേണ്ടിയിരുന്നു. മുന്നാക്ക സംവരണം നടപ്പാവാൻ ഇനി വിജ്ഞാപനം കൂടി ഇറങ്ങിയാൽ മതി. സർക്കാർ നിയമനങ്ങളിൽ അടക്കം പത്ത് ശതമാനം സംവരണം നിലവിൽ വരും.
മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളും മാനദണ്ഡങ്ങളും സർക്കാർ ഫെബ്രുവരിയിൽ പുറത്തിറക്കിയിരുന്നു. അതേസമയം അദ്ധ്യാപകരുടേയും സർക്കാർ ജീവനക്കാരുടേയും ശമ്പളം പിടിക്കാനുളള തീരുമാനം മന്ത്രിസഭാ യോഗം ഉപേക്ഷിച്ചു. സംസ്ഥാനത്തെ 16 ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |