കൊവിഡും ലോക്ക് ഡൗണും നൽകിയ വറുതിയിൽ നിന്നും മത്സ്യബന്ധന മേഖല കരകയറി തുടങ്ങിയതേയുള്ളു. ഇന്നലെ മംഗളൂരുവിലെ മാൽപെ തീരത്ത് ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളിയെ കടലമ്മ അറിഞ്ഞ് കനിയുകയായിരുന്നു. നാഗസിദ്ധി എന്ന ബോട്ടിൽ പോയ സുഭാഷ് സൈനനാണ് രണ്ട് കൂറ്റൻ തിരണ്ടികളെ ലഭിച്ചത്.
750, 250 കിലോ ഭാരമുള്ളതായിരുന്നു ലഭിച്ച തിരണ്ടികൾ. തീരത്തെത്തിച്ച മത്സ്യങ്ങളെ കൂറ്റൻ ക്രയിനിന്റെ സഹായത്തോടെയാണ് ട്രക്കിൽ കയറ്റി അയച്ചത്. ഭീമൻ മത്സ്യങ്ങളെ കാണുവാൻ ദൂരനാട്ടിൽ നിന്നുപോലും ആൾക്കൂട്ടം തടിച്ചു കൂടി, സമൂഹ മാദ്ധ്യമങ്ങളിലും മത്സ്യങ്ങളുടെ ചിത്രങ്ങളും വീഡിയോയും നിമിഷ നേരം കൊണ്ട് വൈറലായി മാറുകയായിരുന്നു.
കഴിഞ്ഞ വർഷം ഇതേ തീരത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ 1200 കിലോ ഭാരമുള്ള തിരണ്ടിയെ ലഭിച്ചിരുന്നു. കിലോയ്ക്ക് 400 രൂപയോളം വിലയ്ക്കാണ് രുചികരമായ തിരണ്ടി മത്സ്യത്തിന് ബംഗളൂരുവിൽ ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |