പെരിങ്ങോം: പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ രണ്ടുപേരെ പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
കുപ്പോൾ സ്വദേശി വിനീഷ് (28), മടക്കാംപൊയിൽ സ്വദേശി സുവർണ്ണൻ (39)എന്നിവരെയാണ് പെരിങ്ങോം പൊലീസ് അറസ്റ്റു ചെയ്തത്.
പതിനേഴുകാരിയുടെ പരാതിയിൽ നാലു കേസുകളാണ് പൊലീസെടുത്തത്. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്തും ഈ മാസത്തിലുമായാണ് സംഭവമെന്നായിരുന്നു പരാതി. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയ പെൺകുട്ടിയെ പൊലീസ് മഹിളാ മന്ദിരത്തിൽ പാർപ്പിച്ചിരുന്നു.
പീഡനം നടന്ന വിവരം ഇവിടെനിന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. ഇതേത്തുടർന്ന് മട്ടന്നൂർ പൊലീസ് പെൺകുട്ടിയിൽനിന്നു മൊഴിയെടുത്ത ശേഷം പെരിങ്ങോം പൊലീസിന് കൈമാറുകയായിരുന്നു. ഈ പരാതിയിൽ രണ്ടുകേസുകളെടുത്ത പെരിങ്ങോം പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടിയുടെ അമ്മയിൽ നിന്നു മൊഴിയെടുത്തിരുന്നു. ഇതിനു ശേഷം പെൺകുട്ടിയിൽ നിന്നു വീണ്ടും മൊഴിയെടുത്തതോടെ ഇന്നലെ രണ്ടുകേസുകൾ കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |