കാഞ്ഞങ്ങാട്: ലോക് താന്ത്രിക് ജനതാദൾ കാസർകോട് ജില്ലാ പ്രസിഡന്റും മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.വി.രാമകൃഷ്ണൻ (75) നിര്യാതനായി.
ജനസംഘം, ജനതാപാർട്ടി, ജനതാദൾ, സോഷ്യലിസ്റ്റ് ജനത പാർട്ടികളിലെല്ലാം അവിഭക്ത കണ്ണൂർ ജില്ലാ കമ്മിറ്റിയിലും കാസർകോട് ജില്ലാകമ്മിറ്റിയിലും ഭാരവാഹിയായിരുന്നു. ജനസംഘത്തിന്റെ അവിഭക്ത കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ, ബംഗ്ലാദേശിനെ അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് പാർലമെന്റിനു മുന്നിൽ സമരം നടത്തിയപ്പോൾ അറസ്റ്റു ചെയ്ത് തിഹാർ ജയിലിലും പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിലുമടച്ചു..1977 ൽ ജനസംഘം ജനതാപാർട്ടിയിൽ ലയിച്ചപ്പോൾ പാർട്ടിയുടെ ഹൊസ്ദുർഗ് മണ്ഡലം സെക്രട്ടറിയായി. കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായും വൈസ് പ്രസിഡന്റായും കയർ ഫെഡ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ.ചന്ദ്രശേഖരൻ സ്മാരക ട്രസ്റ്റ് ചെയർമാൻ, കാഞ്ഞങ്ങാട്ടെ ടി.കെ.കെ ഫൗണ്ടേഷൻ ട്രഷറർ, ഗാന്ധിയൻ കമ്മ്യൂണിസ‌്റ്റ‌് കെ. മാധവൻ ഫൗണ്ടേഷൻ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
പയ്യന്നൂർ കേളോത്തെ പരേതരായ കെ.പി. രാമപ്പൊതുവാളിന്റെയും എ.വി. ലക്ഷ്മിയമ്മയുടെയും മകനാണ്.ഭാര്യ: കെ. നളിനി (കാഞ്ഞങ്ങാട് ക്ഷീര സഹകരണ സംഘം മുൻ സെക്രട്ടറി). മക്കൾ: ബിന്ദു (അദ്ധ്യാപിക,കാഞ്ഞങ്ങാട് ചിത്താരി യു.പി.സ്‌കൂൾ),സിന്ധു (അദ്ധ്യാപിക, ദുർഗ ഹയർസെക്കൻഡറി സ്‌കൂൾ),ബിജു (അദ്ധ്യാപകൻ,കാഞ്ഞങ്ങാട് രാംഗനഗർ ഗവ. ഹൈസ്‌കൂൾ). മരുമക്കൾ: പി. ഗോപാലകൃഷ്ണൻ (അദ്ധ്യാപകൻ, കുട്ടമത്ത് ഗവ.ഹയർസെക്കൻഡറി സ്‌കൂൾ), കെ. സന്തോഷ്‌കുമാർ (ഗ്ലോബൽ അസോസിയേറ്റ്‌സ്, കാഞ്ഞങ്ങാട്), പി. അശ്വതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |