ഭുവനേശ്വർ: രാജ്യത്തെ എല്ലാ ജനങ്ങൾക്കും സൗജന്യമായി കൊവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്രമന്ത്രി പ്രതാപ് സാരംഗി. വോട്ടെടുപ്പ് നടക്കുന്ന ബീഹാറിൽ മാത്രമല്ല ബി ജെ പി സൗജന്യ വാക്സിൻ പ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈയാഴ്ച നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിലെ ജനങ്ങൾക്ക് സൗജന്യമായി കൊവിഡ് വാക്സിൻ നൽകുമെന്ന് ബി ജെ പി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മഹാമാരിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.
എല്ലാ ആളുകൾക്കും സൗജന്യമായി വാക്സിനുകൾ നൽകുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലുള്ള നിരവധി വാക്സിനുകൾ ഇന്ത്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും, ഫലങ്ങൾ പ്രതീക്ഷാവഹമാണെന്നും മോദി ഒക്ടോബർ 20 ന് പറഞ്ഞിരുന്നു.
തമിഴ്നാട്, മധ്യപ്രദേശ്, അസം തുടങ്ങിയ സർക്കാരുകൾ തങ്ങളുടെ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് സൗജന്യമായി കൊവിഡ് വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജ്യത്തൊട്ടാകെയുള്ള എല്ലാ പൗരന്മാർക്കും സൗജന്യമായി വാക്സിൻ നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |