കാട്ടാക്കട: സാമൂഹ്യവിരുദ്ധ ശല്യത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസിൽ എട്ടുപേർ കൂടി പിടിയിൽ. കള്ളിക്കാട് മൈലക്കര നാരകത്തിൻകുഴി മേഘ ഭവനിൽ മിഥുൻ (20), കള്ളിക്കാട് കുഴിവിള വീട്ടിൽ ശിവലാൽ(19), വീരണകാവ് മങ്കാരക്കോണം വീട്ടിൽ റാഷിക് (20), വീരണകാവ് മുള്ളുപാറക്കൽ വീട്ടിൽ അഭിജിത്(19), വീരണകാവ് അരുവിക്കുഴി അമ്മു ഭവനിൽ ശംഭു സുരേഷ്(19), വീരണകാവ് പന്നിയോട് കുളവുപാറ അഭിലാഷ് ഭവനിൽ അഭിലാഷ് (41), കല്ലിയൂർ പെരിങ്ങമ്മല കോഴിക്കൽ കുഴി മേലെ പുത്തൻവീട്ടിൽ സുജി (21), കല്ലിയൂർ കുര്യാക്കാട് റീന ഭവനിൽ മഹേഷ് കുമാർ (24) എന്നിവരാണ് അറസ്റ്റിലായത്. 22ന് പന്നിയോട് വാട്ടർ ടാങ്കിന് സമീപം സാമൂഹ്യ വിരുദ്ധ ശല്യത്തെക്കുറിച്ച് അന്വേഷണത്തിനെത്തിയ കാട്ടാക്കട സ്റ്റേഷനിലെ എ.എസ്.ഐ പി. നവാസ്, പൊലീസ് ഉദ്യോഗസ്ഥരായ ടി.ആർ. ബിജു, എം. ശ്രീനാഥ് എന്നിവരെ ആക്രമിക്കുകയും പൊലീസ് വാഹനം അടിച്ചുതകർക്കുകയുമായിരുന്നു. സംഭവദിവസം രാത്രിയോടെ തന്നെ കേസിലെ പ്രധാന പ്രതികളും സഹോദരങ്ങളുമായ ഹരികൃഷ്‌ണൻ, വിഷ്ണു എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. കൂടുതൽ പേർ പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |