SignIn
Kerala Kaumudi Online
Thursday, 26 November 2020 4.02 PM IST

ആരെയും മെഗാസ്റ്റാറാക്കും ഈ മൂന്നു മലയാളികൾ;ഇന്ത്യയിൽ സ്വതന്ത്രമായി ഫോട്ടോഗാമെട്രി സംവിധാനം

f

തിരുവനന്തപുരം: ‌ഡാൻസ് ചെയ്യാനറിയാത്ത നടനെ കിടിലൻ ഡാൻസറാക്കും. ആക്ഷൻ അഭിനയിക്കാനറിയാത്തവർ എതിരാളികളെ പറന്ന് അടിച്ചൊതുക്കും. ഈ കിടിലൻ സാങ്കേതികവിദ്യ ഇന്ത്യയിൽ സ്വതന്ത്രമായി സാക്ഷാത്കരിക്കുകയാണ് മൂന്നു മലയാളികൾ. സഞ്ചരിക്കുന്ന ഫോട്ടോഗാമെട്രി എന്ന സംവിധാനത്തിലൂടെയാണ് ഇതു സാദ്ധ്യമാക്കുന്നത്. ഹോളിവുഡിൽ നടപ്പിലായ സംവിധാനമാണിത്. ഇതേ ഹൈപ്പർ റിയലിസ്റ്റിക് സംവിധാനം പ്രയോജനപ്പെടുത്തിയാണ് ഹോളിവുഡ് ചിത്രങ്ങളായ അവതാർ, ഹക്ക് തുടങ്ങിയവ ഒരുക്കിയത്. യന്തിരൻ എന്ന സിനിമയിൽ വിദേശ സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ ചില ദൃശ്യങ്ങൾ ഈ രീതിയിൽ ചിത്രീകരിച്ചിരുന്നു. ഷൂട്ടിംഗ് തുടങ്ങിയശേഷം താരത്തിന് പങ്കെടുക്കാൻ കഴിയാതായാലും മറ്റൊരാളെ ഉപയോഗിച്ച് ബാക്കിഭാഗങ്ങൾ ചിത്രീകരിക്കാൻ ഇതുവഴി കഴിയും.

തിരുവനന്തപുരത്തെ തൃശൂൽ മീഡിയ എന്റർടെയിൻമെന്റ് സി.ഇ.ഒ പേട്ട സ്വദേശി ബിനോയ് സദാശിവന്റെ നേതൃത്വത്തിൽ ഛായാഗ്രാഹകൻ മുരുക്കുംപുഴ സ്വദേശി സിനു സിദ്ധാർത്ഥും ത്രീ-ഡി ആർട്ടിസ്റ്റും ശില്പിയുമായ ചെങ്ങന്നൂർ സ്വദേശി രാജു രത്നവുമാണ് ചരിത്രനേട്ടം കൈവരിച്ചത്. ഹോളിവുഡ് ചിത്രങ്ങളിൽ പോലും വി.എഫ്.എക്സ് സംവിധായകനായി പ്രവർത്തിച്ചിട്ടുള്ളയാളാണ് ബിനോയ് സദാശിവം. സിനു സിദ്ധാർത്ഥൻ കാമറ സംവിധാനം ഒരുക്കിയപ്പോൾ ത്രീഡി സംവിധാനം ഉൾപ്പെടെയുള്ള സോഫ്ട്‌വെയർ ഏകോപനം നിർവഹിച്ചത് രാജുരത്നമാണ്. മൾട്ടിസ്റ്റാർ ബോളിവുഡ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ജോലിത്തിരക്കിലാണ് മൂവരും. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവും.

വിസ്മയവിദ്യ ഇങ്ങനെ

അഭിനേതാവിന്റെ ചലനങ്ങളും ഭാവങ്ങളും ഫോട്ടോഗ്രാഫുകളിൽ പകർത്തി ത്രീഡിയാക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണിത്. നൃത്തം വശമില്ലാത്ത നടൻ പ്രഭുദേവയെപ്പോലെ നൃത്തം ചെയ്യണമെങ്കിൽ ഇരുവരുവരുടെയും ചലനങ്ങൾ മോഷൻ കാപ്ച്ചറിനു വിധേയമാക്കും. പ്രഭുദേവയുടെ കൈയിലും കാലിലുമൊക്കെ സെൻസറുകൾ ഘടിപ്പിച്ച് ഡാൻസ് ചെയ്യിക്കും. അതേ രീതിയിൽ സിനിമയിലെ നടൻ ഡാൻസ് ചെയ്യുന്നതായി സ്ക്രീനിൽ കാണിക്കാൻ കഴിയും. മമ്മൂട്ടിയെയോ മോഹൻലാലിനെയോ മോഷൻ കാപ്ചർ ചെയ്തു വച്ചുകഴിഞ്ഞാൽ 100 വ‌ർഷം കഴിഞ്ഞാലും അതേ രൂപത്തിലും ഭാവത്തിലും മറ്റൊരു നടന് വെള്ളിത്തിരയിലെത്താം. മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ തുടർച്ച എന്ന നിലയിൽ അവരെത്തന്നെ സ്ക്രീനിൽ കാണിക്കാനും പറ്റും.

 120 കാമറകൾ, 36 ഭാവങ്ങൾ

അഭിനേതാവിനെ ഒരു പോയിന്റിൽ നിറുത്തിയ ശേഷം 120 കാമറകൾ ചുറ്റും വച്ചാണ് പകർത്തുന്നത്. ചില ഭാവങ്ങൾ കാണിക്കണം. നവരസങ്ങളല്ല. പുരികത്തിന്റെചലനം, കൈകാലുകളുടെ ചലനം, നോട്ടം അങ്ങനെ 36 ഭാവങ്ങൾ. മറ്റെല്ലാം നടന്റേതായി സ്ക്രീനിൽ കാണിക്കാം.

''രണ്ട് വർഷമായി ഇത് സാക്ഷാത്കരിക്കുന്നതിന്റെ ശ്രമത്തിലായിരുന്നു. ഹോളിവുഡിലെ സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴാണ് ഫോട്ടോഗാമെട്രിയുടെ സാദ്ധ്യതകൾ വ്യക്തമായത്''

ബിനോയ് സദാശിവൻ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PHOTOGRAMMETRY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.