ന്യൂഡൽഹി : പ്രവാചകന്റെ കാർട്ടൂൺ വിവാദത്തിൽ ഫ്രാൻസിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനുമെതിരെ മുസ്ലിം രാജ്യങ്ങളിൽ പ്രതിഷേധം ഉയരുന്നതിനിടെ ഇന്ത്യൻ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി ' ഐ സ്‌റ്റാന്റ് വിത്ത് ഫ്രാൻസ് ' ( #IStandWithFrance ) ഹാഷ്‌ടാഗ്. ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കെതിരെയാണ് ട്വിറ്ററിൽ ഹാഷ്ടാഗ് ട്രെൻഡിംഗ് ആയത്.
ഭീകരവാദത്തിനെതിരെയുള്ള മാക്രോണിന്റെ പ്രസ്താവനയെ പിന്തുണച്ച് നിരവധി ഇന്ത്യക്കാരാണ് രംഗത്തെത്തിയിരിക്കുന്നത്. 'ഇന്ത്യ മുഴുവൻ താങ്കൾക്കൊപ്പമുണ്ട്', ' മാക്രോൺ മനുഷ്യരാശിയുടെ രക്ഷകൻ ' തുടങ്ങിയ വാചകങ്ങളോടെ മാക്രോണിന്റെ ചിത്രങ്ങൾക്കൊപ്പം നിരവധി പേരാണ് ഹാഷ്‌ടാഗുമായി ഫ്രഞ്ച് പ്രസിഡന്റിന് ഐക്യദാർഢ്യം അറിയിച്ചത്.
പ്രവാചകന്റെ കാർട്ടൂൺ ക്ലാസിൽ പ്രദർശിപ്പിച്ചെന്ന പേരിൽ സ്കൂൾ അദ്ധ്യാപകനായ സാമുവൽ പാറ്റിയെ പാരീസിൽ വച്ച് 18 കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. അക്രമിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. സംഭവം ഇസ്ലാമിക തീവ്രവാദ ആക്രമണം ആണെന്നും ഭീകരവാദം രാജ്യത്ത് വളരാൻ അനുവദിക്കില്ലെന്നും ഇമ്മാനുവേല്‍ മാക്രോണ്‍ പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |