മഞ്ചേരി: സബ് ജയിലിന് കീഴിൽ കോഴിക്കോട് റോഡിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും ജനൽ വഴി റൂമിലെ ബെഡ് ഷീറ്റ് ഉപയോഗിച്ച് താഴേക്കിറങ്ങി പ്രതി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ അഞ്ചരയോടെയാണ് സംഭവം. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് കാറ്റ്ലമാരി സ്വദേശി അനാറുൽ ബാഹാർ(23) ആണ് രക്ഷപ്പെട്ടത്.
പുറത്തിറങ്ങുന്നതിനിടെ സുരക്ഷാ ജീവനക്കാർ കണ്ടെങ്കിലും ഓടിരക്ഷപ്പെട്ടു.വളാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് അനാറുൽ ബാഹാർ. നേരത്തെ തടവുകാരെ ആശുപത്രിയിൽ കിടത്തിയാണ് ചികിത്സ നടത്തിയിരുന്നത്. വാർഡിൽ തടവുകാർ അക്രമ സ്വഭാവം കാണിക്കുകയും വേണ്ടത്ര സുരക്ഷ ഒരുക്കാൻ സാധിക്കാതെ വരികയും ചെയ്തതോടെയാണ് പുതിയ കെട്ടിടം കണ്ടെത്തിയത്. ഇവിടെയും മതിയായ ചികിത്സാ സംവിധാനം ഒരുക്കാനാവാത്ത സ്ഥിതിയാണിപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |