ഭുവനേശ്വർ: ജാതി വിവേചനത്തെ മറികടക്കാൻ മാട്രിമോണിയൽ വെബ്‌സൈറ്റ് ആരംഭിച്ച് ഒഡിഷ സർക്കാർ.'സുമംഗൽ' എന്നാണ് സർക്കാർ വെബ്‌സൈറ്റിന്റെ പേര്. ഇതുവഴി പങ്കാളിയെ കണ്ടെത്തി, വിവാഹം കഴിക്കുന്നവർക്ക് രണ്ടര ലക്ഷം രൂപ നൽകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ജാതിരഹിത വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് വെബ്‌സൈറ്റ് തുറന്നിരിക്കുന്നത്.സംസ്ഥാനത്തെ എസ് സി ആന്റ് എസ് ടി ഡവലപ്‌മെന്റ്, പിന്നാക്ക വിഭാഗ ക്ഷേമകാര്യ വകുപ്പാണ് വെബ്‌സൈറ്റ് ആരംഭിച്ചത്. ഈ സാമ്പത്തിക സഹായം ലഭിക്കാൻ വധു-വരന്മാർ രണ്ട് ഭിന്നജാതിക്കാരായാൽ മാത്രം പോര. ഒരാൾ ഹിന്ദു മതത്തിലെ മുന്നാക്ക ജാതിയിൽപ്പെട്ടയാളും, പങ്കാളി ഹിന്ദു വിഭാഗത്തിലെ പിന്നാക്ക സമുദായത്തിൽ നിന്നുള്ളയാളും ആയിരിക്കണം.
വധു-വരന്മാരുടെ ജോയിന്റ് അക്കൗണ്ടിലേക്കാണ് രണ്ടര ലക്ഷം രൂപ സർക്കാർ നിക്ഷേപിക്കുക. ജാതിരഹിത വിവാഹങ്ങൾക്ക് നേരത്തെ ഒരു ലക്ഷം രൂപയാണ് സർക്കാർ ധനസഹായം നൽകിയിരുന്നത്. അതാണ് ഒറ്റയടിക്ക് രണ്ടര ലക്ഷമായി വർദ്ധിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |