തിരുവനന്തപുരം: സി.പി.ഐ വനിതാ പ്രവർത്തകയ്ക്ക് നേരെ ലെെംഗികാതിക്രമം നടത്തിയെന്ന പരാതിയെ തുടർന്ന് സി.കെ. കൃഷ്ണൻകുട്ടിക്കെതിരെ നടപടി. ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തി. ഇതിനൊപ്പം സംസ്ഥാന കൗൺസിലിൽ നിന്നും പുറത്താക്കാൻ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനിച്ചു. നിലവിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമാണ് സി.കെ. കൃഷ്ണൻകുട്ടി.
കഴിഞ്ഞ ആഗസ്റ്റിലാണ് മഹിളാ സംഘം പ്രവര്‍ത്തകയായ വീട്ടമ്മ കൃഷ്ണൻകുട്ടിക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നല്‍കിയത്. ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുന്നുവെന്നും ഹോട്ടല്‍ മുറിയിലേയ്ക്ക് കൂട്ടികൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഇവർ പരാതിയിൽ പറഞ്ഞിരുന്നു. സംഭവം പുറത്തായതോടെ പ്രതിപക്ഷ പാർട്ടികൾ ഇത് ഏറ്റെടുത്തു. തുടർന്ന് പാര്‍ട്ടി നിയോഗിച്ച കമ്മീഷന്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൃഷ്ണൻകുട്ടിക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |