ഗുവാഹത്തി: കാമുകന്റെ ഒപ്പം വീട് വിട്ടിറങ്ങിയ 19 കാരിയെ കാമുകനും അയാളുടെ പിതാവും ചേർന്ന് പീഡിപ്പിച്ചു. അസമിലെ കനക്പൂരിലാണ് സംഭവം. പെൺകുട്ടിയുടെ കാമുകൻ പ്രീതംനാഥ്, ഇയാളുടെ പിതാവ് പഞ്ചുനാഥ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രീതംനാഥും പെൺകുട്ടിയും കഴിഞ്ഞ ആറുമാസമായി പ്രണയത്തിലായിരുന്നു. നവംബറിൽ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു.
തുടർന്ന് ഒക്ടോബർ 8ന് പെൺകുട്ടി തന്റെ വീടുവിട്ടിറങ്ങി. കാമുകന്റെ വീട്ടിലെത്തിയ ഇരുവരും വിവാഹം കഴിയുന്നതുവരെ പ്രത്യേകം മുറികളിൽ തങ്ങാൻ തീരുമാനിച്ചു. ഇതിനിടെയാണ് കാമുകനും അയാളുടെ പിതാവും തന്നെ ബലാത്സംഗം ചെയ്തതെന്നാണ് പെൺകുട്ടി പറയുന്നത്.
നവംബർ 6ന് സ്വന്തം വീട്ടിൽ തിരിച്ചെത്തിയെ പെൺകുട്ടി പീഡന വിവരം കുടുംബത്തെ അറിയിക്കുകയായിരുന്നു. നവംബർ 10നാണ് പൊലീസിൽ പരാതി നൽകിയത്. അതേ സമയം, കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |