കാശ്‌മീർ: പുൽവാമയിൽ സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 12 ഗ്രാമവാസികൾക്ക് പരിക്ക്. പുൽവാമയിലെ കകപോറ എന്ന സ്ഥലത്താണ് ആക്രമണമുണ്ടായത്. ഭീകരർ സേനയ്ക്ക് നേരെ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യം മാറി റോഡിൽ വീണ് പൊട്ടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സ്ഫോടനത്തിൽ പരിക്കേറ്റ പന്ത്രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ്
അറിയിച്ചു. പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചുവെന്നും ഭീകരരെ പിടികൂടാനുള്ള നടപടി ആരംഭിച്ചതായും അധികൃതർ പറഞ്ഞു.
വടക്കൻ കാശ്‌മീരിലെ നിയന്ത്രണ രേഖയിൽ ദിവസങ്ങൾക്ക് മുമ്പ് വെടിനിറുത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ വെടിവയ്‌പ്പിൽ ഏഴ് വയസുള്ള ആൺകുട്ടി ഉൾപ്പെടെ നാല് ഗ്രാമവാസികൾ മരിച്ചിരുന്നു. വെടിവയ്‌പ്പിൽ നാല് സൈനികരും ഒരു ബി.എസ്.എഫ് ജവാനും വീരമ്യത്യു വരിച്ചു. തുടർന്ന് ഇന്ത്യൻ സെെന്യം നടത്തിയ തിരിച്ചടിയിൽ എട്ട് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |