ന്യൂഡല്‍ഹി: നഗ്രോട്ടയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ പാകിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയെന്നു കരുതുന്ന ടണല്‍ കണ്ടെത്തി. സാംബ സെക്ടറിലെ രാജ്യാന്തര അതിര്‍ത്തിയിലാണ് ടണല്‍ കണ്ടെത്തിയത്.
സാംബയിലെ റീഗല്‍ ഗ്രാമത്തില്‍ ബി.എസ്.എഫ് നടത്തിയ പരിശോധനയിലാണ് ടണൽ കണ്ടെത്തിയത്.. നഗ്രോട്ടയില്‍ കൊല്ലപ്പെട്ട ഭീകരരില്‍നിന്നും കണ്ടെടുത്ത വസ്തുക്കളുടെ അടിസ്ഥാനത്തിലാണ് നുഴഞ്ഞുകയറാന്‍ സാംബയിലെ ഈ ഭൂഗര്‍ഭ തുരങ്കം ഉപയോഗിച്ചതായി സംശയിക്കുന്നത്. ട്രക്കില്‍ സ്ഫോടക വസ്തുക്കളുമായി എത്തിയ ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു. ഭീകരരില്‍ നിന്നു കണ്ടെത്തിയ വയര്‍ലെസ്, മരുന്നുകള്‍, വസ്ത്രങ്ങള്‍ എന്നിവയില്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വായില്‍ നി ന്നുള്ള സൂചനകള്‍ കണ്ടെത്തിയിരുന്നു.
നഗ്രോട്ട ഏറ്റുമുട്ടലിൽ പഠാന്‍കോട്ട് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയായ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ കാസിന്‍ ജാനിന്റെ പങ്ക് വ്യക്തമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ഇന്ത്യയില്‍ ജെയ്ഷെ ഭീകരരെ നിയന്ത്രിക്കുന്നതില്‍ ഇയാള്‍ക്ക് സുപ്രധാന പങ്കുണ്ടെന്നും ദക്ഷിണ കാശ്മീരില്‍ ഇയാള്‍ക്ക് പലരുമായും രഹസ്യബന്ധങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള തീവ്രവാദ സംഘടനയുടെ തലപ്പത്തുള്ള മുഫ്തി റൗഫ് അസ്ഘര്‍ക്ക് കീഴിലാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |