ന്യൂഡൽഹി: ആർ.ടി പി.സി.ആർ കൊവിഡ് ടെസ്റ്റിനുള്ള ആദ്യ മൊബെെൽ ലാബുകൾ ഡൽഹിയിലെ ഐ.സി.എം.ആർ ആസ്ഥാനത്തുവച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്‌തു.ആർ.ടി പി.സി.ആർ ടെസ്റ്റിന്റെ സഹായത്തോടെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ആളുകളിൽ വെെറസ് ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനാകും.
ആർ.ടി പി.സി.ആർ പരിശോധനയ്ക്ക് ചില സംസ്ഥാനങ്ങളിൽ 2400 രൂപയാണ്. എന്നാൽ ഇത് 499 രൂപയ്ക്ക് നൽകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. മറ്റു പരിശോധനാ സംവിധാനത്തിലെ ഫലങ്ങൾ ലഭ്യമാകാൻ 24 മണിക്കൂർ മുതൽ 48 മണിക്കൂർ വരെ സമയമെടുക്കുമ്പോൾ മൊബെെൽ ലാബുകളിലെ ആർ.ടി പി.സി.ആർ പരിശോധനാ ഫലം ആറ് മണിക്കുറിൽ ലഭ്യമാകും.
സ്പൈസ് ജെറ്റിന്റെ കീഴിലുള്ള സ്‌പൈസ് ഹെൽത്ത് കമ്പനിയുടെ നേതൃത്വത്തിൽ,
, ആർ.ടി-പി.സി.ആർ പരിശോധനകൾക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പോർട്ടബിൾ ടെസ്റ്റിംഗ് സംവിധാനങ്ങൾ ആരംഭിക്കും. ആദ്യഘട്ടമെന്ന നിലയിൽ ഇരുപത് ലാബുകൾ സജ്ജീകരിക്കാനാണ് സ്‌പൈസ് ഹെൽത്ത് ഒരുങ്ങുന്നത്. ലാബിൽ ഒരു ദിവസം ആയിരത്തിലേറെ പരിശോധനകൾ നടത്തും.രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഡൽഹിയിൽ തന്നെയാണ് ആദ്യ ലാബുകൾ ഒരുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |