SignIn
Kerala Kaumudi Online
Sunday, 06 July 2025 7.20 PM IST

ഉറുമ്പിന്റെ കൂടിന് തീയിട്ടു, ഇരുപത്തിയേഴുകാരിയ്ക്ക് പൊള്ളലേറ്റ് ദാരുണാന്ത്യം

Increase Font Size Decrease Font Size Print Page
fire

ചെന്നൈ : വീടിനുള്ളിലെ ഉറുമ്പിന്റെ കൂടിന് തീയിടുന്നതിനിടെ 27 കാരിയായ സോഫ്റ്റ്‌വെയർ എൻജിനിയറിന് ദാരുണാന്ത്യം. ചെന്നൈയിലെ അമിൻജികരെയിൽ പെരുമാൾ കോവിൽസ്ട്രീറ്റിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

90 ശതമാനം പൊള്ളലേറ്റ സംഗീത എന്ന യുവതി ഞായറാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ഡ്രൈവർ ആയിരുന്ന സംഗീതയുടെ അച്ഛന് ജോലി നഷ്ടപ്പെട്ടിരുന്നു. അമ്മയും അച്ഛനും വിദ്യാർത്ഥിയായ സഹോദരനും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സംഗീത. ഷോളിംഗനല്ലൂരിലെ ഒരു ഐ.ടി കമ്പനിയിലെ ഉദ്യോഗസ്ഥയായ സംഗീത കൊവിഡ് പശ്ചാത്തലത്തിൽ വർക്ക് അറ്റ് ഹോം ആയി ജോലി ചെയ്യുകയായിരുന്നു.

തന്റെ മുറി വൃത്തിയാക്കുന്നതിനിടെയാണ് ഉറുമ്പ് കൂടുകൂട്ടിയ നിലയിൽ സംഗീത കണ്ടെത്തിയത്. തുടർന്ന് അമ്മയുടെ നിർദ്ദേശ പ്രകാരം അല്പം മണ്ണെണ്ണ ഒഴിച്ച് കൂടിനുള്ളിലേക്ക് തീവച്ച് ഉറുമ്പുകളെ കൊല്ലാൻ നോക്കി. തീവച്ചതോടെ ഉറുമ്പുകൾ കൂടിനുള്ളിൽ നിന്നും പുറത്തേക്ക് ചിതറി ഇഴ‌‌ഞ്ഞു. സംഗീതയുടെ കാലുകളിലേക്കും ഇവ ഇഴഞ്ഞു കയറി.

ഉറുമ്പുകളെ തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെ സംഗീതയുടെ കൈയ്യിലിരുന്ന കുപ്പിയിൽ നിന്നും മണ്ണെണ്ണ തീയിലേക്ക് വീണു. സംഗീതയുടെ പോളിസ്‌റ്റർ വസ്ത്രത്തിലേക്ക് തീ പടർന്നു. ഇതിനിടെ സംഗീതയുടെ കൈയ്യിൽ നിന്നും മണ്ണെണ്ണ കുപ്പി താഴേക്ക് പതിച്ചു. നിമിഷനേരം കൊണ്ട് സംഗീത പൂർണമായും തീയിൽ അകപ്പെടുകയായിരുന്നു.

സംഗീതയുടെ നിലവിളി കേട്ട് പുറത്തു നിന്നും ഓടിയെത്തിയ അച്ഛനും അയൽവാസികളും ചേർന്ന് വളരെ ബുദ്ധിമുട്ടിയാണ് തീകെടുത്തിയത്. സംഗീതയുടെ അമ്മയ്ക്കും പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചു. സംഗീത ഞായറാഴ്ച പുലർച്ചെയോടെ മരണത്തിന് കീഴടങ്ങി. അമ്മയുടെ നില ഗുരുതരമല്ല.

TAGS: CHENNAI, FIRE, ANT NEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.