കൊല്ലം: നെടുമ്പനയുടെ ഉയരങ്ങളിലെത്താൻ രാഷ്ട്രീയ മത്സരം അനുദിനം കരുത്താർജ്ജിക്കുകയാണ്. സി.പി.ഐയുടെ പ്രിജി ശശിധരൻ, കോൺഗ്രസിന്റെ ഷീല ദുഷ്യന്തൻ, ബി.ജെ.പിയുടെ ആർ.രാജി എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ. നെടുമ്പന പഞ്ചായത്തിലെ 22 വാർഡുകൾ, ആദിച്ചനല്ലൂർ പഞ്ചായത്തിലെ എട്ട് വാർഡുകൾ, ഇളമ്പള്ളൂർ പഞ്ചായത്തിലെ എട്ട് വാർഡുകൾ, കരീപ്ര പഞ്ചായത്തിലെ ഏഴ് വാർഡുകൾ എന്നിങ്ങനെ 45 പഞ്ചായത്ത് വാർഡുകൾ ഉൾപ്പെടുന്നതാണ് നെടുമ്പന ഡിവിഷൻ. എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രിജി ശശിധരൻ ബി.എഡ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ കൂടിയാണ് പ്രിജി. കോൺഗ്രസ് തൃക്കോവിൽവട്ടം ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി ഷീല ദുഷ്യന്തൻ നെടുമ്പന പഞ്ചായത്തംഗവും മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായിരുന്നു. ബി.ജെ.പിയുടെ സജീവ പ്രവർത്തകയായ ആർ.രാജി ഇളമ്പള്ളൂർ പഞ്ചായത്തംഗമായിരുന്നു. നെടുമ്പന നിലനിറുത്തുമെന്ന നിലപാടിൽ എൽ.ഡി.എഫ് പ്രവർത്തനങ്ങൾ മുന്നേറുമ്പോൾ അട്ടിമറി പ്രതീക്ഷകളിലാണ് യു.ഡി.എഫ്, ബി.ജെ.പി ക്യാമ്പുകൾ.
2015ലെ വോട്ട് നില
സി.പി. പ്രദീപ് (സി.പി.ഐ): 21,264
ഫൈസൽ കുളപ്പാടം (കോൺഗ്രസ് ): 20,347
പി.ശിവൻ (ബി.ജെ.പി): 7,426
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |