തിരുവനന്തപുരം: അഹമ്മദ് പട്ടേലിന് ആദരാഞ്ജലിയർപ്പിച്ച് കെ.പി.സി.സി ആസ്ഥാനത്ത് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
അനുരഞ്ജനത്തിൻെറ ശക്തനായ വക്താവായിരുന്നു പട്ടേൽ എന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അനുസ്മരിച്ചു.
വർഗീയ ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിനിടയിലുണ്ടായ പട്ടേലിൻെറ വേർപാട് മതേതര ജനാധിപത്യ ശക്തികൾക്ക് കനത്ത നഷ്ടമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി, കെ.സി.ജോസഫ് എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത്ചന്ദ്രപ്രസാദ്, ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, കെ.പി. അനിൽകുമാർ, പാലോട് രവി, മണക്കാട് സുരേഷ്, വിജയൻ തോമസ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, പന്തളം സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു. ആദരസൂചകമായി കെ.പി.സി.സിയുടെ ഇന്നലത്തെ മുഴുവൻ പരിപാടികളും റദ്ദാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |