ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്‌ടറിലാണ് പാക് പ്രോകോപനമുണ്ടായത്.
അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിക്കുന്നത് പതിവായിരിക്കുയാണ്. കഴിഞ്ഞ വ്യാഴാഴ്ചയും ശനിയാഴ്ചയുമായി പാകിസ്താൻ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. പൂഞ്ചിൽ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക് സൈന്യം പ്രകോപനമില്ലാതെ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു പ്രദേശവാസിക്കും ജീവഹാനിയുണ്ടായി. രണ്ട് സ്ത്രീകൾ ഉൾപ്പടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
വ്യാഴാഴ്‌ച എച്ച്.എം.ടി മേഖലയിൽ സൈനികർക്ക് നേരെ ഭീകരർ നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. നിയന്ത്രണരേഖയോട് ചേർന്നുളള ഭാഗത്ത് പാകിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ വ്യാഴാഴ്‌ച ഒരു ജൂനിയർ കമാന്റന്റ് ഓഫീസർ വീരമൃത്യു വരിച്ചു. ഒരു പ്രദേശവാസിക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു.
ഒക്‌ടോബർ 6 വരെ 3589 വെടിനിർത്തൽ ലംഘനങ്ങളാണ് പാകിസ്ഥാൻ അതിർത്തിയിൽ നടത്തിയിട്ടുളളത്. 2019ൽ ഇത് 3168 ആയിരുന്നു. സെപ്‌തംബർ മാസത്തിലാണ് ഏറ്റവുമധികം ലംഘനങ്ങളുണ്ടായത് 427 എണ്ണം.മാർച്ചിൽ 411ഓഗസ്‌റ്റ് മാസത്തിൽ 408ഉമായിരുന്നു. നവംബർ 15ന് ഇന്ത്യ, പാകിസ്ഥാൻ ഹൈകമ്മീഷനിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പാകിസ്ഥാൻനടത്തുന്ന വെടിനിർത്തൽ ലംഘനങ്ങളെ അപലപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |