SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.29 PM IST

ജയം തുടരാൻ ഇന്ത്യ

Increase Font Size Decrease Font Size Print Page
d

ട്വൻ്റി - 20 ലോകകപ്പ് : ഇന്ത്യ ഇന്ന് നമീബിയക്കെതിരെ

ന്യൂഡൽഹി : ട്വൻ്റി - 20 ലോകകപ്പിൽ ആതിഥേയരായ ഇന്ത്യ ഗ്രൂപ്പ് ബിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിന് ഇന്നിറങ്ങുന്നു. നമീബിയയാണ് എതിരാളികൾ. ന്യൂഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7 മുതലാണ് മത്സരം. ആദ്യ മത്സരത്തിൽ യു.എസ്.എ കീഴടക്കിയ ഇന്ത്യ വിജയ തുടർച്ച തേടിയാണ് ഇന്നിറങ്ങുന്നത്. നമീബിയ തങ്ങളുടെ ആദ്യ മത്സരത്തിൽ നെതർലാൻഡ്സിനോട് 7 വിക്കറ്റിന് തോറ്റിരുന്നു. 2011 ൽ ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ച ദക്ഷിണാഫ്രിക്കൻ കോച്ച് ഗാരി കിർസ്റ്റനാണ് നിലവിൽ നമീബിയയുടെ പരിശീലകൻ.

സഞ്ജു കളിച്ചേക്കും

ഓപ്പണർ അഭിഷേക് ശർമയ്ക്ക് പരിക്കായതിനാൽ ആദ്യ മത്സരത്തിൽ അവസരം കിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസൺ ഇന്ന് കളിച്ചേക്കും. കഴിഞ്ഞ ദിവസങ്ങളിൽ സഞ്ജു എറെ നേരം നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു.

വയറിൽ അണുബാധയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ അഭിഷേക് കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയില്ല. ഇഷാൻ കിഷനൊപ്പം സഞ്ജു തന്നെയാകും ഇന്ന് ഓപ്പണറാവുകയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. യു.എസ്.എ ക്കെതിരായ ബാറ്റിംഗിലെ പിഴവകൾ പരിഹരിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ഇന്നത്തെ മറ്റ് മത്സരങ്ങൾ

ശ്രീലങ്ക - ഒമാൻ

( രാവിലെ 11 ന് )

നേപ്പാൾ - ഇറ്റലി

( വൈകിട്ട് 3 ന് )

ലൈവ്

സ്റ്റാർ സ്പോർട്സ് ചാനലുകൾ

ജിയോ ഹോട്ട് സ്റ്റാർ

TAGS: NEWS 360, SPORTS, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY