കൊച്ചി: സ്വർണക്കടത്തു കേസിലെ പത്തു പ്രതികൾക്ക് വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് എൻ.ഐ.എ അന്വേഷണസംഘം ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. സ്വർണക്കടത്തുമായി നേരിട്ടു ബന്ധമില്ലെന്നു വിലയിരുത്തിയാണ് എൻ.ഐ.എ കോടതി പ്രതികൾക്ക് ജാമ്യംനൽകിയത്. എന്നാൽ തീവ്രവാദ പ്രവർത്തനങ്ങളുടെ ഗൂഢാലോചനയിൽ ഇവർക്കു പങ്കുണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് എൻ.ഐ.എയ്‌ക്കുവേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
എൻ.ഐ.എയുടെ വാദം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യാപേക്ഷ 30ന് പരിഗണിക്കാൻ മാറ്റി.
എട്ടാംപ്രതി ഇ. സെയ്തലവി, ഒമ്പതാംപ്രതി പി.ടി. അബ്ദു, 11 -ാം പ്രതി മുഹമ്മദ് അലി ഇബ്രാഹിം, 14 -ാം പ്രതി മുഹമ്മദ് ഷെഫീഖ്, 16 -ാം പ്രതി മുഹമ്മദ് അൻവർ, 19 -ാം പ്രതി അംജദ് അലി, 21 -ാം പ്രതി സി.വി. ജിഫ്‌സൽ, 22 -ാം പ്രതി പി. അബൂബക്കർ, 23 -ാം പ്രതി മുഹമ്മദ് അബ്ദുൾ ഷമീം, 24 -ാം പ്രതി പി.എം. അബ്ദുൾ ഹമീദ് എന്നിവർക്കാണ് ഒക്ടോബർ 15ന് എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |