തിരുവനന്തപുരം: കേന്ദ്ര സർക്കാർ കർഷക സമരങ്ങളെ അടിച്ചമർത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടേറിയറ്റ് തൊഴിലാളികളോട് അഭ്യർത്ഥിച്ചു. ഇന്ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും.കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ നടത്തുന്ന സമരത്തെ കേന്ദ്രസർക്കാരും ഹരിയാന സർക്കാരും അടിച്ചമർത്തുകയാണ്.ഡൽഹിയിലേക്ക് കടക്കാനുള്ള റോഡുകൾ അടച്ചു.നേതാക്കളെ പാതിരാത്രിയിൽ അറസ്റ്റ് ചെയ്തു. ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ച് കർഷക റാലിയെ നേരിട്ടു. വിവിധ സംസ്ഥാനങ്ങളിലായി ആയിരക്കണക്കിന് തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |