കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഏത് മുന്നണി അധികാരത്തിൽ വരുമെന്നറിയാൽ വോട്ടെണ്ണുക തന്നെ വേണം. എന്നാൽ വോട്ടർമാരിൽ മുന്നിൽ സ്ത്രീകളായിരിക്കും എന്നത് ഉറപ്പായി. കോർപ്പറേഷനിലെ 75ൽ 74 ഡിവിഷനുകളിലും സ്ത്രീകൾക്കാണ് ഭൂരിപക്ഷം. കുറ്റിച്ചിറ ഡിവിഷനിൽ മാത്രമാണ് പുരുഷൻമാർക്ക് മുൻതൂക്കം. കപ്പക്കൽ ഡിവിഷനിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. രണ്ടാം സ്ഥാനത്ത് ബേപ്പൂരാണ്. കുറവ് ചക്കോരത്ത് കുളത്തും. ചക്കോരത്ത് കുളത്തെ വോട്ടർമാരുടെ ആകെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ് കപ്പക്കലിലെ വോട്ടർമാരുടെ എണ്ണം. അയ്യായിരത്തിൽ താഴെ വോട്ടർമാർ ഉള്ളത് 11 ഡിവിഷനുകളിലാണ്. കൂടുതൽ ബൂത്തുകളുള്ളത് മുഖദാറിലാണ്. കുറവ് മെഡിക്കൽ കോളേജ്, മെഡിക്കൽകോളേജ് സൗത്ത്, ചക്കോരത്ത്കുളം എന്നിവടങ്ങളിലാണ്. വേങ്ങേരിയിലെ വരദൂരാണ് ഏറ്റവം കൂടുതൽ വോട്ടർമാരുള്ള ബൂത്ത്. കുറവ് ചേവായൂരിലെ ലെപ്രസി ആശുപത്രിയിലെ സ്പെഷ്യൽ ബൂത്തിലാണ് . ജനറൽ ബൂത്തുകളിൽ ചാലപ്പുറത്തെ ജി.വി.എച്ച്.എസ് കുണ്ടുങ്ങലിലാണ് ഏറ്റവും കുറവ്.
വോട്ട് നില
ആകെ വോട്ടർമാർ - 462000
പുരുഷ വോട്ടർമാർ - 219609
സ്ത്രീ വോട്ടർമാർ - 242387
ട്രാൻസ്ജന്റേഴ്സ് - 4
ആകെ ബൂത്ത് 398
സ്ത്രീ ഭൂരിപക്ഷ ഡിവിഷനുകൾ - 74
പുരുഷ ഭൂരിപക്ഷ ഡിവിഷനുകൾ -1
പുരുഷ ഭൂരിപക്ഷം കുറ്റിച്ചിറയിൽ മാത്രം
കുറ്റിച്ചറയിൽ പുരുഷ പുരുഷവോട്ടർമാർ- 3063
സ്ത്രീ വോട്ടർമാർ - 2996
ആകെ- 6059
ഏറ്റവും കൂടുതൽ വോട്ടർമാർ
കപ്പക്കൽ - 10783
കുറവ് ചക്കോരത്ത്കുളം - 3042
അയ്യായിരത്തിൽ താഴെ വോട്ടർമാർ
മെഡിക്കൽ കോളേജ് സൗത്ത്, മെഡിക്കൽ കോളേജ്, പറയഞ്ചേരി,തിരുവണ്ണൂർ ,തിരുത്തിയാട്,എരഞ്ഞിപ്പാലം,പാളയം ,നടക്കാവ്,ചക്കോരത്ത്കുളം,പുതിയറ,ചേവായൂർ
ബൂത്തുകളിൽ
കൂടുതൽ ബൂത്ത് - മുഖദാറിൽ - 9 ബൂത്ത്
കുറവ് ബീത്ത് - മെഡിക്കൽകോളേജ്, ചക്കോരത്ത്കുളം, മെഡിക്കൽ കോളേജ് സൗത്ത് - 3 വീതം
കൂടുതൽ വോട്ടർമാരുള്ള ബൂത്ത് - വേങ്ങേരിയിലെ വരതൂർ - 1629 വോട്ടർമാർ
കുറവുള്ളത് - ചേവായൂരിലെ ലെപ്രസി ആശുപത്രി സ്പെഷ്യൽ ബൂത്ത് - 75
കുറവുള്ള ജനറൽ - ചാലപ്പുറത്തെ ജി.വി.എച്ച്.എസ് കുണ്ടുങ്ങൽ- 603
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |