വാഷിംഗ്ടൺ: ഇന്ത്യൻ വംശജയായ നീര ടണ്ടനെ ഉയർന്ന തസ്തികയിൽ നിയമിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.നീരയെ ഓഫീസ് ഒഫ് മാനേജ്മെന്റ് ആൻഡ് ബജറ്റ് ഡയറക്ടറായാണ് നിയമിച്ചത്. സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസ് ചീഫ് എക്സിക്യൂട്ടീവായി സേവനമനുഷ്ഠിക്കുകയായിരുന്നു നീര.
സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസിൽ അധികാരമേറ്റെടുക്കുന്നതിന് മുമ്പ്, മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ആരോഗ്യ സംരക്ഷണ ഉപദേഷ്ടാവായിരുന്നു നീര. ഹിലരി ക്ലിന്റന്റെ 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉപദേഷ്ടാവുമായിരുന്നു.
1970 സെപ്തംംബർ 10 ന് മസാച്യുസെറ്റ്സിലെ ബെഡ്ഫോർഡിലാണ് നീര ജനിച്ചത്. 1992 ൽ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ബിരുദം നേടി. 1996ൽ യേൽ ലോ സ്കൂളിൽ നിന്ന് ജൂറിസ് ഡോക്ടർ ബിരുദം നേടി, അവിടെ യേൽ ലോ & പോളിസി റിവ്യൂവിന്റെ സബ്മിഷൻ എഡിറ്ററായിരുന്നു നീര ടണ്ടൻ.
അമേരിക്കൻ വിഷ്വൽ ആർട്ടിസ്റ്റും എഴുത്തുകാരനുമായ ബെഞ്ചമിൻ എഡ്വേഡാണ് നീരയുടെ ഭർത്താവ്. രണ്ട് മക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |