പൂനെ: ഹോട്ടലിൽ പ്രഭാതഭക്ഷണത്തിനെത്തിയ യുവാവ് ക്രീംബൺ കഴിച്ചപ്പോൾ ഒപ്പം കിട്ടിയത് കുപ്പിചില്ല്. പൂനെയിലുള്ള ഗുഡ്‌ലക്ക് ഇറാനി കഫേയിലാണ് സംഭവം. പൂനെ സ്വദേശി ആകാശ് ജൽഗി തന്റെ ഭാര്യയോടൊപ്പം കഫേയിൽ എത്തിയപ്പോൾ ഓർഡർ ചെയ്ത ക്രീം ബണ്ണിലായിരുന്നു കുപ്പിചില്ല് കണ്ടെത്തിയത്.
ബൺ കഴിച്ചുകൊണ്ടിരുന്നപ്പോൾ വായിൽ മൂർച്ചയുള്ളതും കടുപ്പമുള്ളതുമായ എന്തോ കടിച്ചതായി അനുഭവപ്പെട്ടു. ഐസാണെന്നായിരുന്നു യുവാവ് ആദ്യം കരുതിയത്. കയ്യിലെടുത്ത് നോക്കിയപ്പോഴാണ് ഗ്ലാസ് കഷ്ണമാണെന്ന് മനസിലായത്.
ജൽഗി ഉടൻ തന്നെ കഫേയുടെ ഉടമയെ വിവരം അറിയിച്ചു.സംഭവത്തെത്തുടർന്ന് ഉടമ ഖേദം പ്രകടിപ്പിക്കുകയും ബിൽ ഒഴിവാക്കി നൽകുകയും ചെയ്തു.എന്നാൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ ജൽഗി ഓൺലൈനായി പരാതി നൽകി.
കഫേയിൽ വിതരണം ചെയ്ത ബൺ മസ്ക പുറത്തുനിന്ന് ഓർഡർ ചെയ്താതാണെന്നും സംഭവത്തെക്കുറിച്ച് വിതരണക്കാരനെ അറിയിച്ചതായും കഫേ ഉടമ പറഞ്ഞു.1935-ൽ സ്ഥാപിതമായ ഗുഡ്‌ലക്ക് കഫേ, പൂനെയിലെ ഏറ്റവും പഴക്കം ചെന്ന ഭക്ഷണശാലകളിൽ ഒന്നാണ്. ബൺ മസ്ക, കീമ പാവോ, കാരമൽ പുഡ്ഡിംഗ് എന്നിവയ്ക്കും പേരുകേട്ടതാണ് ഈ ഹോട്ടൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |