തിരുവനന്തപുരം: വിവിധ തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിക്കും. മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് 2, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫാമിലി മെഡിസിൻ, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഡെർമറ്റോളജി ആൻഡ് വെനറോളജി, തദ്ദേശസ്വയംഭരണ വകുപ്പിൽ ഓവർസിയർ ഗ്രേഡ് 2,കേരള ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഫിലിം ഓഫീസർ, സൗണ്ട് എൻജിനീയർ, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ , കേരള ടൂറിസം വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ഓഫീസ് അസിസ്റ്റന്റ്, കേരള സംസ്ഥാന ഹൗസിംഗ് ബോർഡിൽ ടൈപ്പിസ്റ്റ് , ഫോറസ്റ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ സെക്യൂരിറ്റി ഓഫീസർ, വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി. സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം),കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ, പൊലീസ് സർവീസിൽ പൊലീസ് കോൺസ്റ്റബിൾ , ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് , ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 ,മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി , സ്റ്റേറ്റ് ഫാമിങ്ങ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ ഡ്രൈവർ ഗ്രേഡ് 2,കേരള സെറാമിക്സ് ലിമിറ്റഡിൽ ഇലക്ട്രീഷ്യൻ ഗ്രേഡ് 2, തിരുവനന്തപുരം ജില്ലയിൽ പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ആംഡ് ബറ്റാലിയൻ) , മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 , പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) , കോഴിക്കോട് ജില്ലയിൽ വിദ്യഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ എന്നിവയിലാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കുക.
അഭിമുഖം
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (സംഗീത കോളേജുകൾ) ലക്ചറർ ഇൻ വയലിൻ (ഈഴവ/തിയ്യ/ബില്ലവ)),തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ലിഫ്റ്റ് ഓപ്പറേറ്റർ, വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം) എന്നിവയിൽ അഭിമുഖം നടത്തും.
ഓൺലൈൻ പരീക്ഷ
വ്യാവസായിക പരീശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫുഡ് ആൻഡ് ബിവറേജസ് ഗസ്റ്റ് സർവീസ് അസിസ്റ്റന്റ്,പത്തനംതിട്ട ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് 2 എന്നിവയിൽ ഓൺലൈൻ പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |