SignIn
Kerala Kaumudi Online
Sunday, 06 July 2025 6.51 PM IST

മദ്യപിച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറി, ചോദ്യം ചെയ്തയാൾക്ക് നേരെ വെടിയുതിർത്തു; പൊലീസുകാരന്റെ പ്രവൃത്തി ഇങ്ങനെ

Increase Font Size Decrease Font Size Print Page
arrested

ലഖ്‌നൗ: മദ്യപിച്ച് സ്ത്രീകളോട് മോശമായി പെരുമാറി പൊലീസുകാരന്‍ . ഇത് ചോദിക്കാന്‍ എത്തിയ ആൾക്ക് നേരെ ഇയാൾ വെടിയുതിർക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ അസംഗാര്‍ഹിലാണ് സംഭവമുണ്ടായത്. സര്‍വേശ് എന്ന പൊലീസുകാരനാണ് ഇത്തരത്തില്‍ പരാക്രമം നടത്തിയിരിക്കുന്നത്. ഇയാളുടെ ആക്രമണത്തില്‍ കിഷന്‍ലാല്‍ എന്ന വ്യക്തിക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കമാല്‍പൂര്‍ ഗ്രാമത്തില്‍ സരൈമീര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ സംഭവമുണ്ടായിരിക്കുന്നത്. ഗ്രാമത്തില്‍ ഒരു വിവാഹ ചടങ്ങിനിടെയായിരുന്നു സംഭവം. ചടങ്ങിനെത്തിയ സ്ത്രീക്ക് നേരെയാണ് പൊലീസുകാരന്റെ ആക്രമണമുണ്ടായത്. റോഡില്‍ ഇരുന്ന് പൊലീസുകാരനും സുഹൃത്തുക്കളും മദ്യപിക്കുകയായിരുന്നു.

ഈ സമയത്ത് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ സ്ത്രീകള്‍ക്കെതിരെ ഇയാൾ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. ഉടനെ പൊലീസുകാരന്റെ പ്രവൃത്തിയെ എതിര്‍ത്ത് കിഷന്‍ലാല്‍ രംഗത്തുവരുകയായിരുന്നു. പിന്നീട് ഇവർ വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും അക്രമാസക്തനായ സര്‍വേശ് ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.

സംഭവത്തില്‍ സര്‍വേശ് ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സുപ്രധാന വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ചെയ്യുന്നത്. സാരമായി പരിക്കേറ്റ കിഷന്‍ലാലിനെ ചികിത്സയ്ക്കായി വാരണാസിയിലേക്ക് മാറ്റി.

TAGS: CASE DIARY, UP, POLICE, ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.