പാട്ന: വിവാഹത്തിന് മുമ്പ് വധുവിന്റെയും വരന്റെയും മതം വെളിപ്പെടുത്തണമെന്ന പുതിയ നിയമം രൂപീകരിക്കാനൊരുങ്ങി അസാം സർക്കാർ. വിവാഹത്തിന് ഒരു മാസം മുമ്പ് ഔദ്യോഗിക രേഖകളിൽ മതവും വരുമാനം വ്യക്തമാക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. ഉത്തർപ്രദേശിലെയോ മദ്ധ്യപ്രദേശിലെയോ നിയമം പോലെയല്ല ഇതെന്നും പക്ഷേ, സമാനതകളുണ്ടാവുമെന്നും മന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
'ലൗ ജിഹാദിനെതിരെയൊരു നിയമമല്ല അസാം ഉദ്ദേശിക്കുന്നത്. എല്ലാ മതത്തിലുള്ളവർക്കും ഇത് ബാധകമായിരിക്കും. മതവിവരങ്ങൾക്ക് പുറമെ വരുമാനവും വിദ്യാഭ്യാസവും മറ്റ് കുടുംബവിവരങ്ങളും ഈ നിയമ പ്രകാരം രേഖപ്പെടുത്തണം.
ഭർത്താവ് നിയമവിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി പെൺകുട്ടികൾ വിവാഹത്തിനു ശേഷം തിരിച്ചറിയുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. ഈ നിയമം സത്രീകളെ ശാക്തീകരിക്കും.' ശർമ്മ പറഞ്ഞു.
ലൗവ് ജിഹാദ് കേസുകൾ ഇതുവരെ കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ പറഞ്ഞിരുന്നു. എന്നാൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാന കർണാടക, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ ലൗ ജിഹാദിന്റെ പേരിൽ നിയമം കൊണ്ടുവരാനുള്ള ആലോചനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |