തിരുവനന്തപുരം: നഗരസഭ യു.ഡി.എഫ് പ്രകടനപത്രിക 'അനന്തസമൃദ്ധി' ഡി.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. നഗരസഭയിലെ കഴിഞ്ഞ 25 കൊല്ലത്തെ എൽ.ഡി.എഫ് ദുർഭരണത്തിനെതിരായ കുറ്റപത്രം 'കുറ്റവും ശിക്ഷയും' പ്രകടനപത്രികയ്‌ക്കൊപ്പം പുറത്തിറക്കി. തിരുവനന്തപുരത്തിന്റെ സമഗ്രവികസനം ലക്ഷ്യംവച്ചുള്ള കർമ്മപദ്ധതിയാണ് യു.ഡി.എഫ് 'അനന്തസമൃദ്ധി'യിലൂടെ ലക്ഷ്യമിടുന്നത്. നഗരപാലിക ബിൽ നിലവിൽ വന്നതിനുശേഷം തിരുവനന്തപുരം നഗരസഭയിൽ 25 കൊല്ലം അധികാരത്തിലിരുന്ന ഇടതുമുന്നണിയുടെ വികസനമുരടിപ്പിനെ അക്കമിട്ട് നിരത്തിയാണ് യു.ഡി.എഫ് കുറ്റപത്രം.യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.പി.കെ. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ആമുഖ പ്രസംഗം നടത്തി. കെ.പി.സി.സി വൈസ്‌പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ്, വി.എസ്. ശിവകുമാർ എം.എൽ.എ, കെ.മോഹൻകുമാർ, എം. വിൻസന്റ് എം.എൽ.എ, ആർ.എസ്.പി ജില്ലാസെക്രട്ടറി ബാബുദിവാകരൻ, ബീമാപളളി റഷീദ്, എം.ആർ.മനോജ്, അഡ്വ.വി.എസ്.മനോജ്കുമാർ, മണക്കാട് സുരേഷ്, വിജയൻ തോമസ്, എം.എ.വാഹിദ്, ജോൺ വിനേഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.
വാഗ്ദാനങ്ങളിൽ ചിലത്
അന്തർദേശീയ നിലവാരത്തിലുള്ള നഗരഭരണം
ലോകനിലവാരത്തിലുള്ള റോഡുകളും നടപ്പാതകളും
സേവനഫീസ് വർദ്ധനവിന് അവധി
സമ്പൂർണ സൗജന്യ ആരോഗ്യപരിരക്ഷാ പക്കേജ്
അനന്തപുരി ഇന്റർനെറ്റ് നഗരം
ഇലക്ട്രിക് ശ്മശാനങ്ങൾ
തീർത്ഥാടന സർക്യൂട്ട്
വ്യവസായ പാർക്കുകൾ
സേവനം വാതിൽപ്പടിക്കൽ
വെള്ളക്കെട്ടിന് ശാശ്വത പരിഹാരം
സ്പോർട്സ് അക്കാഡമി, ഓപ്പൺ എയർ ജിം
ഹൈടെക്ക് മാർക്കറ്റ്
നഗരസഭാവാർഡുകളിൽ കളിസ്ഥലം
സ്ത്രീസുരക്ഷയും ശാക്തീകരണവും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |