തിരുവനന്തപുരം: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. കൊല്ലം പെരുംപുറം കൊച്ചമ്പോണത്ത് തലയക്കല്‍ വീട്ടില്‍ നൗഫല്‍ എന്ന അപ്പിനെയാണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ 15 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പ്രതി തന്ത്രപൂര്‍വം ബൈക്കില്‍ കടത്തിക്കൊണ്ട് പോയി കൊല്ലത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു.
പ്രതിയെക്കുറിച്ച് വിവരങ്ങൾ ലഭിച്ച പൊലീസ് സംഘം പ്രതിയുടെ നാടായ വെളിയം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് സമീപ പ്രദേശത്ത് നിന്നും പ്രതിയെയും പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |