ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും രജനികാന്തിന്റെ പാർട്ടി മത്സരിക്കുമെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേശകൻ തമിഴരുവി മണിയൻ അറിയിച്ചു. ആത്മീയ രാഷ്ട്രീയ പ്രവർത്തനമാണ് പാർട്ടി കാഴ്ചവയ്ക്കുകയെന്നും ആരേയും അധിക്ഷേപിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 243 സീറ്റുകളിലും മത്സരിക്കും. വിദ്വേഷ രാഷ്ട്രീയത്തിന് പകരം ഞങ്ങളുടേത് ആത്മീയ രാഷ്ട്രീയമായിരിക്കും. ഞങ്ങൾ ആരേയും അധിക്ഷേപിക്കില്ല.' - തമിഴരുവി പറഞ്ഞു.
വരുന്ന 31ന് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് രജനികാന്ത് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. അടുത്ത ഏപ്രിൽ-മെയ് മാസങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
എ.ഐ.എ.ഡി.എം.കെ ഇരുകൈകളും നീട്ടി രജനിയുടെ പ്രഖ്യാപനത്തെ സ്വീകരിച്ചപ്പോൾ രജനിയുടെ ബി.ജെ.പിയുമായുളള അടുപ്പം ചൂണ്ടിക്കാണിച്ച് കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |